മൽഖ റൂഹിക്കായി താനൂർ എക്സ്പ്പാറ്റ്സ് ഓഫ് ഖത്തർ (TEQ) ന്റെ സ്നേഹസ്പർശം
ഖത്തർ ചാരിറ്റി മുൻകയ്യെടുത്തു നടത്തുന്ന പാലക്കാട് സ്വദേശി മൽഖ റൂഹി എന്ന പിഞ്ചോമനയുടെ ചികിത്സാ ധനശേഖരണ യത്നത്തിൽ താനൂർ എക്സ്പ്പാട്സ് ഓഫ് ഖത്തറും പങ്കാളികളായി. കുറഞ്ഞകാലം കൊണ്ട് തന്നെ ഖത്തറിലെ കലാസാമൂഹിക സാംസ്കാരിക ജീവകാരുണ്യ ഇടങ്ങളിൽ ശ്രദ്ധേയമായി ക്കൊണ്ടിരിക്കുകയാണ് ഈ കൂട്ടായ്മ.
യോഗത്തിൽ ജനറൽ സെക്രട്ടറി നിസാർ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് രതീഷ് കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
അംഗങ്ങളിൽ നിന്നും ലഭിച്ച തുക ചീഫ് അഡ്വൈസർ എ സി കെ മൂസ താനൂർ ഖത്തർ മലയാളീസ് പ്രതിനിധികൾക്ക് കൈമാറി.
ഇനിയുമേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കൂട്ടായ്മക്ക് ആവട്ടെ എന്ന് ഖത്തർ മലയാളീസ് പ്രതിനിധികളായ ഷാഫി , ഷൈജൽ പാലക്കാട് എന്നിവർ ആശംസിച്ചു. മോൾ പുഞ്ചിരിക്കുന്ന മുഖത്തോടെ എത്രയും വേഗം നമുക്കിടയിൽ എത്തട്ടെ എന്ന് യോഗം പ്രാർത്ഥിച്ചു. ട്രഷറർ ഉമർ മുക്താർ കണക്ക് അവതരിപ്പിച്ചു.കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിന് വൈസ് പ്രസിഡന്റ് ഷംല ജഹ്ഫർ നന്ദി അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5