Qatar
താപനില 48 ഡിഗ്രി വരെ; ഈ ആഴ്ച്ച ചൂട് കൂടുമെന്ന് ക്യൂഎംഡി
ഖത്തറിൽ ഇന്ന് മുതൽ താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. “ചൊവ്വാഴ്ച മുതൽ വാരാന്ത്യം വരെ രാജ്യത്ത് താപനിലയിൽ പ്രകടമായ വർധനവ് അനുഭവപ്പെടുന്നുണ്ട്,” ക്യൂഎംഡി പറഞ്ഞു. രാജ്യത്തുടനീളം പരമാവധി താപനില 42-48 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.
“തെക്കൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കാരണം തിരശ്ചീന ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറയാൻ കാരണമാകുന്നു” എന്നതിനാൽ ഇന്ന് വൈകുന്നേരം മുതൽ രാത്രി വൈകി പുലർച്ചെ വരെ ഹ്യൂമിഡിറ്റി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവചനം പറയുന്നു.
ഈയാഴ്ച ചൂട് കൂടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ക്യൂഎംഡി നിർദ്ദേശിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG