Qatar
സബാഹ് അൽ അഹമ്മദ് കോറിഡോറിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി
![](https://qatarmalayalees.com/wp-content/uploads/2025/02/Copy-of-Copy-of-Copy-of-Copy-of-Copy-of-Untitled-Design-1-780x470.jpg)
ഫലേഹ് ബിൻ നാസർ ഇൻ്റർചേഞ്ചിനും അഹ്മദ് ബിൻ സെയ്ഫ് അൽതാനിക്കും ഇടയിലുള്ള സബാഹ് അൽ അഹമ്മദ് കോറിഡോറിൽ അഷ്ഗാൽ താൽക്കാലികമായി റോഡ് അടച്ചതായി പ്രഖ്യാപിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൻ്റെ ഏകോപനത്തോടെ 2025 ഫെബ്രുവരി 7 വെള്ളിയാഴ്ച്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ എട്ട് മണിക്കൂർ റോഡ് അടച്ചിരിക്കും.
ഡ്രൈവർമാർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ബദലായുള്ള ലോക്കൽ, സർവീസ് റോഡുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx