Qatar
സബാഹ് അൽ അഹമ്മദ് കോറിഡോറിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) സബാഹ് അൽ അഹമ്മദ് കോറിഡോറിൽ എട്ട് മണിക്കൂർ രാത്രി റോഡ് അടച്ചതായി പ്രഖ്യാപിച്ചു. സെയ്ഫ് ബിൻ അഹം അൽതാനി ഇൻ്റർചേഞ്ച് ബ്രിഡ്ജ് മുതൽ ഫാലിഹ് ബിൻ നാസർ ഇൻ്റർചേഞ്ച് വരെയാണ് അടച്ചിടുക.
ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) നിന്ന് വടക്കോട്ടേക്കു വരുന്ന ഗതാഗതം അടച്ചിടും, എന്നാൽ സിഗ്നലുകളും സർവീസ് റോഡുകളും തുറന്നിരിക്കും.
2025 ജനുവരി 31 വെള്ളിയാഴ്ച, 2:00 AM മുതൽ 10:00 AM വരെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൻ്റെ ഏകോപനത്തോടെ അടച്ചിടൽ നടക്കും.
മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ ഡ്രൈവർമാർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മറ്റുള്ള ലോക്കൽ, സർവീസ് റോഡുകൾ ഉപയോഗിക്കണം.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx