ഡി-റിംഗ് റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം
ഡി-റിംഗ് റോഡിൽ ലുലു ഇന്റർസെക്ഷൻ മുതൽ നുഐജ ഇൻറർസെക്ഷൻ വരെ (മാൾ ഇന്റർസെക്ഷൻ) ഒരു ദിശയിൽ ഗതാഗതനിരോധനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. സെപ്റ്റംബർ 9 അർദ്ധരാത്രി മുതൽ സെപ്റ്റംബർ 12 രാവിലെ 6 മണി വരെ ആറ് മണിക്കൂർ വീതമാണ് അടച്ചിടൽ.
പ്രധാന കൊറിഡോറും വലതുവശവും തുറന്നിരിക്കുമ്പോൾ, ലുലു ഇന്റർസെക്ഷനിലെ ഇടതു ഡയറക്ഷനും യു-ടേണും അടയ്ക്കും. വാഹനമോടിക്കുന്നവർ സമാന്തര സർവീസ് റോഡുകൾ ഉപയോഗിക്കാൻ അഷ്‌ഗാൽ നിർദ്ദേശിച്ചു. ഡ്രൈവർമാർക്ക് നുഐജ, ദോഹ ഇന്റർനാഷണൽ എയർപോർട്ട് ഇന്റർസെക്ഷൻ എന്നിവയിലൂടെ പോകാം.
താത്കാലിക ഗതാഗത നിയന്ത്രണത്തെക്കുറിച്ച് അധികൃതർ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അത് പിന്തുടരാനും വേഗപരിധി പാലിക്കാനും അഷ്‌ഗാൽ ആവശ്യപ്പെട്ടു. ട്രാഫിക്ക് വകുപ്പുമായി സഹകരിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് റോഡ് അടച്ചിടുന്നത്.
#Ashghal:6 hr. closure for 3 nights on D Ring road on 1 direction from LULU Intersection to Nuaija (mall) Intersection from Thu. Midnight 9/9 to Sun 6am 12/9 to enable construction works. pic.twitter.com/KQBVyvPR2o
— هيئة الأشغال العامة (@AshghalQatar) September 6, 2021