Qatar

അൽ ഇഷൈക്കർ സ്ട്രീറ്റിലും ഇസ്‌ഗാവ സ്ട്രീറ്റിലും താൽക്കാലികമായ അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ), അൽ-ഇഷൈക്കർ സ്ട്രീറ്റിന്റെ ഇരു ദിശകളിലേക്കുമായി താൽക്കാലികമായ റോഡ് അടച്ചിടൽ പ്രഖ്യാപിച്ചു. 2025 മെയ് 29 വ്യാഴാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് ആരംഭിച്ച് മൂന്ന് ദിവസം ഈ അടച്ചിടൽ നീണ്ടുനിൽക്കും. ആസ്ഫാൽറ്റ് പതിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അടച്ചിടൽ.

ഈ സമയത്ത്, അൽ-ഇഷൈക്കർ സ്ട്രീറ്റ് ഉപയോഗിക്കുന്ന ആളുകൾ റിഫ സ്ട്രീറ്റ്, സ്ട്രീറ്റ് 1152, അല്ലെങ്കിൽ അൽ ഖോർ റോഡ് എന്നിവയിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ എത്തണം.

ഇസ്ഗാവ സ്ട്രീറ്റിന്റെ ഒരു ഭാഗത്തും താൽക്കാലികമായി റോഡ് അടച്ചിടും. ന്യൂ അൽ ഹതീം സ്ട്രീറ്റുമായുള്ള ഇന്റർസെക്ഷൻ മുതൽ സെക്രീത് സ്ട്രീറ്റ് വരെയുള്ള ഒരു ദിശയിലാണ് ഈ അടച്ചിടൽ. 2025 മെയ് 30 വെള്ളിയാഴ്ച്ച പുലർച്ചെ 12:00 (അർദ്ധരാത്രി) മുതൽ രാവിലെ 6:00 വരെ ഇതു നീണ്ടുനിൽക്കും. ഇതും അസ്ഫാൽറ്റ് പതിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്.

ഈ അടച്ചിടൽ സമയത്ത്, മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ ഡ്രൈവർമാർ ന്യൂ അൽ ഹതീം സ്ട്രീറ്റിലേക്ക് ഇടത്തേക്ക് തിരിഞ്ഞ്, ജാസിം ബിൻ താനി ബിൻ ജാസിം അൽ താനി സ്ട്രീറ്റിലേക്കും ഒടുവിൽ സെക്രീത് സ്ട്രീറ്റിലേക്കും പോയി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരണം.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button