Qatar
അൽ ഗരാഫ സ്ട്രീറ്റിലെ രണ്ട് ലെയിനുകൾ ഒരുമാസത്തേക്ക് അടച്ചിടും
ദുഹൈൽ ഇൻ്റർചേഞ്ചിൽ നിന്ന് അൽ റയ്യാനിലേക്കുള്ള അൽ ഗരാഫ സ്ട്രീറ്റിലെ രണ്ട് പാതകൾ അടച്ചതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാൽ’ പ്രഖ്യാപിച്ചു. അതേസമയം രണ്ട് ബദൽ പാതകൾ ഗതാഗതത്തിനായി തുറന്നിരിക്കുന്നു.
ദുഹൈൽ ഇൻ്റർചേഞ്ചിൻ്റെയും അൽ ഗരാഫ സ്ട്രീറ്റ് പദ്ധതിയുടെയും ഭാഗമായി റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് 2024 ജൂലൈ 19 വെള്ളിയാഴ്ച മുതൽ 2024 ഓഗസ്റ്റ് 22 വരെ ഈ റോഡ് അടച്ചിടും.
എല്ലാ റോഡ് ഉപയോക്താക്കൾക്കും അനുവദനീയമായ വേഗത പരിധികൾ പാലിക്കാനും അവരുടെ സുരക്ഷയ്ക്കായി ദിശാസൂചനകൾ പാലിക്കാനും അഷ്ഗാൽ അഭ്യർത്ഥിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5