WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സിറിയൻ കുട്ടികൾ ഫൈനൽ പരീക്ഷയെഴുതുന്നു. പിന്നിൽ ‘ഖത്തർ ചാരിറ്റി’യുടെ സ്നേഹസ്പർശം.

ഡമാസ്കസ്: സ്കൂൾ വിദ്യാഭ്യാസം എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്ന 600 വിദ്യാർത്ഥികൾ വടക്കൻ സിറിയയിൽ തങ്ങളുടെ ഫൈനൽ പരീക്ഷ എഴുതുന്നു, ഐക്യരാഷ്ട്രസഭയുടെ സിറിയയിലെ ഹ്യൂമാനിറ്റേറിയൻ ഫണ്ടിന്റെ (SCHF) ധനസഹായത്തോടെ ഖത്തർ ചാരിറ്റി നടപ്പിലാക്കുന്ന താൽക്കാലിക കേന്ദ്രങ്ങളിലായുള്ള “അതിവേഗ വിദ്യാഭ്യാസ” പദ്ധതിയിൽ ഭാഗമായ ആദ്യ ബാച്ച് വിദ്യാർത്ഥികളാണ് ഇവർ. 

2020 അവസാനത്തോടെ വിദ്യാഭ്യാസം ഉപേക്ഷിച്ച സിറിയൻ കുട്ടികൾക്കായി ഓഫീസ് ഓഫ് ദ കോർപ്പറേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (OCHA) മായി ചേർന്ന് ഖത്തർ ചാരിറ്റി ആരംഭിച്ച പദ്ധതിയിൽ വടക്കൻ സിറിയയിലെ ആസാസ്, അൽ-ബാബ് മേഖലകളിൽ മാത്രം 1,200 കുട്ടികൾ പ്രയോജനം നേടിയിട്ടുണ്ട്.

യുണിസെഫ് ന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ, വിദ്യാഭ്യാസ വിടവ് കുറയ്ക്കുന്നതിനായുള്ള ത്വരിത പഠന-പാഠ്യപദ്ധതികൾ ഉപയോഗിച്ച്, പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന കുട്ടികൾക്ക് ആവശ്യമായ പരിചരണവും വിദ്യാഭ്യാസവും നൽകിയ ശേഷം അടുത്ത വർഷം മുതൽ അവരെ ഔപചാരിക മാതൃകയിലേക്ക് തിരികെ കൊണ്ടുവരാൻ കൂടി ലക്ഷ്യമിടുന്നതാണ് പദ്ധതി.

അതിവേഗ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാൻ ആവശ്യമായ രണ്ട് താല്ക്കാലിക പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചത് ഖത്തർ ചാരിറ്റിയാണ്. യോഗ്യതയുള്ള അക്കാദമിക് കേഡർമാരെ നിയമിക്കുകയും ത്വരിതപ്പെടുത്തിയ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പരിശീലനം നൽകുകയും പുസ്തകങ്ങൾ, ബാഗുകൾ, സ്റ്റേഷനറി തുടങ്ങിയവ കുട്ടികൾക്ക് വിതരണം ചെയ്യുകയും മനശാസ്ത്രപരമായ പിന്തുണയും സേവനവും നൽകുന്നതിനൊപ്പം മറ്റു ചെലവുകൾ, ഇന്ധനലഭ്യത, ഗതാഗതസൗകര്യങ്ങൾ തുടങ്ങിയവ ഏർപ്പാടാക്കുകയും ചെയ്താണ് ഖത്തർ ചാരിറ്റി പദ്ധതിയെ നിലനിർത്തിയത്.

ഖത്തർ ചാരിറ്റിയുടെ “ആക്സിലറേറ്റഡ് എഡ്യൂക്കേഷൻ” പ്രോജക്റ്റിന് കുട്ടികളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

പാലായനം ചെയ്യപ്പെട്ട സിറിയക്കാർക്കും അഭയാർഥികൾക്കുമായി തുല്യ വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനായി ഡസൻ കണക്കിന് വിദ്യാഭ്യാസ പദ്ധതികൾ ഇതിനോടകം ഖത്തർ ചാരിറ്റി നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ വിദ്യാഭ്യാസ പ്രോജക്റ്റുകളുടെ മൊത്തം ഗുണഭോക്താക്കൾ 1.2 ദശലക്ഷത്തിലധികം ആൺകുട്ടികളും പെൺകുട്ടികളുമായ വിദ്യാർത്ഥികളിൽ എത്തിക്കാൻ ഖത്തറിന്റെ സ്വന്തം ജീവകാരുണ്യ പ്രസ്ഥാനത്തിനായിട്ടുണ്ട്.

(QNA)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button