
വ്യത്യസ്തമായ കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തറിലെ 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ‘3-2-1 സമ്മർ സ്‌പോർട്‌സ് ഫൺ ഫാക്ടറി’ എന്ന സംരംഭം ആരംഭിച്ചു. 3 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും യുവാക്കൾക്കും പരിപാടിയിൽ പങ്കുചേരാം.
‘3-2-1 സമ്മർ സ്‌പോർട്‌സ് ഫൺ ഫാക്ടറി’ എന്ന സംരംഭം നിലവിൽ മ്യൂസിയത്തിലെ ആക്‌റ്റിവിറ്റി ഏരിയയിലാണ് നടക്കുന്നത്. ഇത് ഓഗസ്റ്റ് 25 വരെ തുടരും. ആഴ്‌ചയിലെ എല്ലാ ദിവസവും രാവിലെ 10 മുതൽ 11:30 വരെയും വൈകുന്നേരം 4 മുതൽ 5:30 വരെയും തുറന്നിരിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j