Qatar
ഖത്തറിൽ പ്ലസ്ടു വിദ്യാർത്ഥി മരണപ്പെട്ടു
ഖത്തറിൽ വിദ്യാർത്ഥി മരണപ്പെട്ടു. ഐഡിയൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയും തമിഴ്നാട് സ്വദേശിയുമായ, മുഹമ്മദ് അലി ഹമീദ് സുൽത്താൻ മകൻ ഫർഹാൻ മുഹമ്മദ്ലി (17) ആണ് മരണപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥി ആയിരുന്നു. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി ഏതാനും ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു.
സ്കൂളിലെ മികച്ച കായിക താരം കൂടി ആയിരുന്നു മരണപ്പെട്ട ഫർഹാൻ. മാതാവ് കുൽതിജാർ ബിഗം. കബറടക്കം ഖത്തറിൽ നടത്തി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp