
വിശുദ്ധ റമദാൻ മാസത്തിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയം 2 ഷിഫ്റ്റുകളായി തിരിച്ചതായി അൽ റയ്യാൻ മുൻസിപ്പാലിറ്റി അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചവരെയും രാത്രി 8 മുതൽ പുലർച്ചെ 1 വരെയുമാണിത്.
അൽ സൈലിയ സെൻട്രൽ മാർക്കറ്റിലും, ജോലി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രണ്ടാമത്തെ പിരീഡ് രാത്രി 8 മുതൽ പുലർച്ചെ 1 വരെയും രണ്ട് ഷിഫ്റ്റുകളായി വിഭജിക്കും.
അൽ റയ്യാൻ, മുഐതർ മേഖലകളിലെ അറവുശാലകൾ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും, വെള്ളിയാഴ്ച രാവിലെ 7 മുതൽ 10 വരെയും ഉച്ചയ്ക്ക് 1 മുതൽ 4 വരെയും ആണ് പ്രവർത്തിക്കേണ്ടത്.
മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിരീക്ഷണ യൂണിറ്റുകളിലെ ഇൻസ്പെക്ടർമാർ വാണിജ്യ ഔട്ട്ലെറ്റുകളിലും അൽ സൈലിയ സെൻട്രൽ മാർക്കറ്റിലും രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായി പരിശോധന നടത്തുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ചട്ടങ്ങൾ പാലിക്കാൻ മന്ത്രാലയം ഔട്ട്‌ലെറ്റുകളോട് ആവശ്യപ്പെട്ടു.