Qatar
സ്റ്റേഡിയം ഇല്ലാതാവും, ലെഗസി നിലനിൽക്കും – 974 പൊളിച്ചു തുടങ്ങി; നിർമാണ വസ്തുക്കൾ പുനരുപയോഗത്തിന് നൽകും
സ്റ്റേഡിയം 974 പൊളിക്കൽ ആരംഭിച്ചു.
2021 നവംബർ 20-ന് സ്റ്റേഡിയം തുറന്ന ശേഷം കേവലം 13 ലോകകപ്പ് മത്സരങ്ങൾക്കാണ് സ്റ്റേഡിയം ഉപയോഗിച്ചത്.
പൊളിച്ചുമാറ്റിയ സ്റ്റേഡിയം 2030 ലോകകപ്പിനായി ഉറുഗ്വേയിൽ പുനർനിർമിക്കുമെന്നാണ് റിപ്പോർട്ട്.
ആദ്യ മത്സരത്തിന് മുമ്പ് തന്നെ സ്റ്റേഡിയം 974 ചരിത്രം സൃഷ്ടിച്ചു. പൂർണ്ണമായും ഷിപ്പിംഗ് കണ്ടെയ്‌നറുകൾ, മോഡുലാർ സ്റ്റീൽ എന്നിവയിൽ നിന്ന് നിർമ്മിച്ച ഇത് ചെലവ് കുറക്കാനും സുസ്ഥിരതയ്ക്കും ഖത്തറിന്റെ ധീരമായ പ്രതിബദ്ധത കാണിച്ചു.
പുനരുപയോഗിക്കാവുന്ന 974 ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് ആണ് സ്റ്റേഡിയം നിർമിച്ചത്. ഖത്തറിന്റെ ഡയലിംഗ് കോഡ് ആയ 974 ഉം സ്റ്റേഡിയത്തിന്റെ പേരിന് ആധാരമായി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB