Qatar

നാഷണൽ സ്പോർട്ട്‌സ് ഡേ പ്രവർത്തനങ്ങൾ തുടങ്ങി

ഖത്തറിൽ നാഷണൽ സ്പോർട്സ് ഡേ ആക്ടിവിറ്റികൾക്ക് തുടക്കമായി. 250-ലധികം സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി സ്പോർട്സ് ഡേ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഖത്തർ ഫൗണ്ടേഷൻ, എംഷെരീബ് ഡൗൺടൌൺ ദോഹ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് പാർക്ക്, ഖത്തർ മ്യൂസിയംസ്, ആസ്പയർ സോണ് ഫൗണ്ടേഷൻ, പേൾ ഐലൻഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ കായിക പരിപാടികൾ അരങ്ങേറും.

എക്‌സ്‌പോ ദോഹയിൽ രാവിലെ 7 മുതൽ രാത്രി 10 വരെയാണ് പരിപാടികൾ. കൾച്ചറൽ സോണിൽ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ക്യുഎഫ്എസ്എ ഫുട്ബോൾ ടൂർണമെൻ്റ്, എക്‌സ്‌പോ സ്‌ക്വയറിൽ രാവിലെ 8 മുതൽ രാത്രി 10 വരെ ക്യുസിഎയുമായി ചേർന്ന് ചെസ്സ് ടൂർണമെൻ്റ്, രാവിലെ 9 മുതൽ 7 വരെ എക്‌സ്‌പോ സ്‌ക്വയറിൽ അൽ ഖോർ & അൽ ദഖിറ മുനിസിപ്പാലിറ്റിയുമായി ചേർന്ന് സ്‌കാവെഞ്ചർ ഹണ്ട് എന്നിവ സംഘടിപ്പിക്കും.

എക്‌സ്‌പോർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സെൻ്ററിൽ അൽ വക്രയിൽ വൈകുന്നേരം 6 മണി മുതൽ 7 മണി വരെ സൗജന്യ യോഗ സെഷൻ സംഘടിപ്പിക്കും.

ദേശീയ കായിക ദിനത്തിൽ രാവിലെ 7:30 മുതൽ വൈകിട്ട് 5 വരെ കത്താറ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കത്താറ ബീച്ച്, സതേൺ ഹിൽ തുടങ്ങി വിവിധ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ഇവൻ്റുകളിൽ ഫുട്ബോൾ, ചെസ്സ്, നടത്തം, മെഡിക്കൽ ചെക്കപ്പുകൾ എന്നിവ ഉൾപ്പെടുന്നു. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button