WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

എക്‌സ്‌പോ ദോഹയിൽ “സ്മാർട്ട് ഖത്തർ” പവലിയൻ ഉദ്ഘാടനം ചെയ്തു

അൽ ബിദ്ദ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്ന 2023 ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോസിഷനിൽ (എക്‌സ്‌പോ 2023) അതിനൂതനവും ഫ്യൂച്ചറിസ്റ്റിക്കുമായ ‘സ്മാർട്ട് ഖത്തർ’ TASMU പവലിയൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MCIT) ഉദ്ഘാടനം ചെയ്തു.

3ഡി പ്രിന്റ് ചെയ്ത 12.4 മീറ്റർ ഉയരമുള്ള ടവർ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായ്, മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയുടെയും പൊതുമരാമത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്.  

അത്യാധുനിക സാങ്കേതികവിദ്യകൾ ആധികാരികമായ ഖത്തരി സംസ്‌കാരവുമായി സമന്വയിപ്പിക്കുന്ന പുതുമയുടെയും പാരമ്പര്യത്തിന്റെയും സംയോജനത്തെ പവലിയൻ പ്രതിഫലിപ്പിക്കുന്നു. 

13×13 മീറ്റർ വലിപ്പമുള്ള ടവറിന്റെ രൂപകൽപ്പനയിൽ ഓരോ നിരയിലും ഏഴ് ഇഷ്ടികകളുള്ള പത്ത് ലെവലുകൾ വീതമുണ്ട്. ഇത് വ്യക്തിഗതമായി 3D പ്രിന്റ് ചെയ്ത 75 പീസുകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.

‘ഏറ്റവും ഉയരം കൂടിയ ഫ്രീസ്റ്റാൻഡിംഗ് 3D-പ്രിൻറഡ് കോൺക്രീറ്റ് ഘടന’ എന്നതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ഈ സ്ട്രക്ചർ സ്വന്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button