Qatar

ഖത്തറിൽ നിയമനടപടികളുടെ ഭാഗമായി പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യുന്നു; അഞ്ച് ആഡംബര കാറുകളും ലേലത്തിന്

സുപ്രീം ജുഡീഷ്യറി കൗൺസിലും പബ്ലിക് പ്രോസിക്യൂഷനും നിയമനടപടികളുടെ ഭാഗമായി പിടിച്ചെടുത്ത വാഹനങ്ങൾക്കായി ഓൺലൈൻ ലേലം നടത്തും.

2025 ജൂലൈ 9 ബുധനാഴ്ച്ച വൈകുന്നേരം 4 മുതൽ 7 വരെ ‘Mzadat’ ആപ്പ് വഴി ലേലം നടക്കും. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേയിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.

ലേലത്തിൽ അഞ്ച് ആഡംബര കാറുകളും ഉൾപ്പെടുന്നു:

– ലംബോർഗിനി ഉറുസ് (2019)

– ബെന്റ്ലി മുൽസാൻ (2017)

– മെഴ്‌സിഡസ്-എഎംജി ജിടി 63 (2020)

– ലെക്‌സസ് എൽഎക്സ് 570 (2020)

– ഓഡി ആർഎസ് ക്യു 8 (2021)

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon

Related Articles

Back to top button