WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

‘സിദ്ദിഖ്’ അനുസ്‌മരണ യോഗം നാളെ

അന്തരിച്ച പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സിദ്ദിഖിന്റെ സ്മരണയിൽ ഇവൻടോസ് മീഡിയ ദോഹയിൽ അനുസ്മരണസംഗമം സംഘടിപ്പിക്കുന്നു. ‘ഓർമകളിൽ സിദ്ദിക്ക’ എന്ന പേരിൽ നാളെ (ഓഗസ്റ്റ് 9 വെള്ളി) വൈകീട്ട് 6.30 മുതൽ ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ സംവിധായകൻ ലാൽ ജോസ് അനുസ്മരണ ഭാഷണം നടത്തും. 

ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എ പി മണികണ്ഠൻ, ഷാനവാസ് ബാവ, നിഹാദ് അലി എന്നിവരും ദോഹയിലെ കലാ-സാസ്കാരിക പ്രവർത്തകരും സംബന്ധിക്കും.

മലയാളികൾ എക്കാലവും ഓർത്തുവെക്കുന്ന ഒട്ടേറെ ശ്രദ്ധേയമായ സിനിമകൾ ആസ്വാദർക്ക് സമ്മാനിച്ച സിദ്ദിഖ് കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിനായിരുന്നു കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ ഓർമകൾ പുതുക്കാനും സ്നേഹാദരവുകൾ അർപ്പിക്കാനും സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button