Qatar

വിവരാവകാശം സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം നൽകി ഖത്തർ ശൂറ കൗൺസിൽ

ദോഹ: വിവരാവകാശം സംബന്ധിച്ച കരട് നിയമത്തിന് ശൂറ കൗൺസിൽ ഇന്ന് ചേർന്ന പ്രതിവാര യോഗം അംഗീകാരം നൽകി. തിങ്കളാഴ്ച രാവിലെ ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്നു.

യോഗത്തിന്റെ തുടക്കത്തിൽ ശൂറാ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ.അഹമ്മദ് നാസർ ഇബ്രാഹിം അൽ ഫദ്‌ല സെഷന്റെ അജണ്ട വായിക്കുകയും മുൻ സെഷന്റെ അജണ്ട അംഗീകരിക്കുകയും ചെയ്തു.

മനുഷ്യാവകാശങ്ങൾക്കായുള്ള ദേശീയ സമിതിയെ സംഘടിപ്പിക്കുന്ന 2010-ലെ ഡിക്രി-നമ്പർ 17-ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ കൗൺസിലിന് കൈമാറിയ കരട് നിയമം കൗൺസിൽ അവലോകനം ചെയ്തു. 

സമിതിയുടെ റിപ്പോർട്ടിന്റെ ഉള്ളടക്കം അവലോകനം ചെയ്യുകയും അതിന്റെ വിശദാംശങ്ങൾ കൂടുതൽ ചർച്ച ചെയ്യുകയും ചെയ്തുകൊണ്ട്, സർക്കാരിൽ നിന്ന് ലഭിച്ച കരട് നിയമത്തിന് കൗൺസിൽ അംഗീകാരം നൽകി.

ഇന്ത്യൻ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം കൗൺസിലിനെ വിശദീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വിശദീകരിച്ചു.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ഇന്ത്യയിലെ ഭരണകക്ഷിയിലെ ഒരു ഉദ്യോഗസ്ഥൻ നടത്തിയ അപകീർത്തികരമായ പ്രസ്താവനകളിൽ ഖത്തറി ജനതയുടെ നിരാശ താൻ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റിനെ അറിയിച്ചതായി സ്പീക്കർ പറഞ്ഞു. അത്തരം പ്രസ്താവനകൾ ജനങ്ങൾ തമ്മിലുള്ള അടുപ്പത്തെ സഹായിക്കുന്നില്ലെന്ന് സൂചിപ്പിച്ചു.

കഴിഞ്ഞ മേയിൽ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ മാഡ്രിഡ് ഇന്റർനാഷണൽ പ്ലാൻ ഓഫ് ഏജിംഗ് 4-ാമത് പുനരവലോകനത്തെക്കുറിച്ചുള്ള അറബ് പാർലമെന്റുകളുടെ സംവാദത്തിൽ പങ്കെടുത്തതിനെക്കുറിച്ചുള്ള കൗൺസിൽ അംഗം നാസർ ബിൻ മെട്രിഫ് ഈസ അൽ ഹുമൈദിയുടെ റിപ്പോർട്ടും കൗൺസിലിന് മുൻപിൽ ഇന്ന് വിശദീകരിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button