ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ സെക്യൂരിറ്റി ഗാർഡ് മരണപ്പെട്ടു
ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ മരണപ്പെട്ടതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി അറിയിച്ചു.
ഡിസംബർ 10 ശനിയാഴ്ചയാണ് ലുസൈൽ സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ഗാർഡായ ജോൺ നൗ കിബു ഡ്യൂട്ടിക്കിടെ വീണ് ഗുരുതരമായി പരിക്കേൽക്കുന്നത്. സ്റ്റേഡിയം മെഡിക്കൽ ടീമുകൾ ഉടൻ സംഭവസ്ഥലത്തെത്തുകയും അടിയന്തര ചികിത്സ നൽകുകയും ആംബുലൻസ് വഴി ഹമദ് മെഡിക്കൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
“മെഡിക്കൽ ടീമിന്റെ ശ്രമങ്ങൾക്കിടയിലും, മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞതിന് ശേഷം, ഡിസംബർ 13, ചൊവ്വാഴ്ച അദ്ദേഹം ആശുപത്രിയിൽ വച്ച് മരണപ്പെട്ടതായി അറിയിക്കുന്നതിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്” എസ്സി പ്രസ്താവനയിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും എസ്സി അനുശോചനം അറിയിച്ചു.
ഖത്തറിലെ ടൂർണമെന്റ് സംഘാടകർ വീഴ്ചയിലേക്ക് നയിച്ച സാഹചര്യങ്ങൾ അടിയന്തിരമായി അന്വേഷിക്കുന്നുണ്ട്, അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ കൂടുതൽ വിവരങ്ങൾ നൽകും. അദ്ദേഹത്തിന് നൽകാനുള്ള കുടിശ്ശികയും നഷ്ടപരിഹാരവും കുടുംബത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും എസ്സി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB