ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റ്, ഈ വർഷം ഫിഫ ഖത്തർ ലോകകപ്പിന് മുന്നോടിയായി രാജ്യത്ത് 3 ബ്രാഞ്ചുകൾ കൂടി തുറക്കുന്നു. ബർവ വില്ലേജ് (അൽ വക്ര), ഇൻഡസ്ട്രിയൽ ഏരിയ, ബിർകത്ത് അൽ അവാമർ എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ.
2,000 ചതുരശ്ര മീറ്റർ മുതൽ 4,000 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയിലാണ് പുതിയ ഔട്ട്‌ലെറ്റുകൾ ഒരുങ്ങുന്നത്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളായ അൽ വുകെയർ, അൽ ഗരാഫ എന്നിവിടങ്ങളിൽ ഉൾപ്പെടെ പുതിയ സ്റ്റോറുകൾ തുറക്കുന്നതും പദ്ധതിയിലുണ്ടെന്നു സഫാരി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഷഹീൻ ബക്കർ പറഞ്ഞു.
സഫാരി ഗ്രൂപ്പാണ് ഖത്തറിലെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ശൃംഖലയെന്ന് പെനിൻസുല ദിനപത്രവുമായുള്ള അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
2005-ൽ സാൽവ റോഡിലാണ് ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. നിലവിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി അബു ഹമൂർ, സൽവ, ഉമ്മു സലാൽ, അൽ ഖോർ എന്നിവിടങ്ങളിൽ നാല് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ഗോ ഗ്രീൻ, കിച്ചൻ ഫെസ്റ്റ്, റൈസ് ഫെസ്റ്റിവൽ, ഫ്ളവർ ഗാർഡൻ തുടങ്ങി നിരവധി പ്രമോഷനുകൾ സഫാരി ഔട്ട്‌ലെറ്റുകൾ നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.
പാൻഡെമിക് സമയത്ത് 40% വരെ ഡിമാൻഡ് കുറഞ്ഞതായും എന്നാൽ നിയന്ത്രണങ്ങൾ നീക്കിയതോടെ ആവശ്യം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഷഹീൻ ബക്കർ വ്യക്തമാക്കി.
.