WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

മിഡിലീസ്റ്റിലെ ആദ്യത്തെ വയോജന സൗഹൃദ ആശുപത്രിയായി തെരഞ്ഞെടുക്കപ്പെട്ട് റുമൈല ഹോസ്പിറ്റൽ

ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെ റുമൈല ഹോസ്പിറ്റൽ (RH) മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വയോജന സൗഹൃദ ആരോഗ്യ സംവിധാനമായി അംഗീകരിക്കപ്പെട്ടു. “കമ്മിറ്റഡ് ടു കെയർ എക്സലൻസ്” എന്ന നിലയിൽ ലെവൽ 2 അംഗീകാരം ആശുപത്രി നേടി.

യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് കെയർ ഇംപ്രൂവ്‌മെൻ്റും (IHI) അതിൻ്റെ സ്ഥാപക പങ്കാളികളും നൽകിയ അംഗീകാരം, പ്രായമായവർക്ക് മാതൃകാപരമായ പരിചരണം നൽകുന്നതിനുള്ള RH-ൻ്റെ പ്രതിബദ്ധത അടിവരയിടുകയും ഖത്തറിൻ്റെ മൂന്നാം ദേശീയ വികസന സ്ട്രേറ്റജിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

പ്രായപൂർത്തിയായവർക്കുള്ള ആരോഗ്യപരിരക്ഷയെ പരിവർത്തനം ചെയ്യാൻ ലക്ഷ്യമിടുന്ന ഒരു സംരംഭമായ വയോജന സൗഹൃദ ഹെൽത്ത് സിസ്റ്റംസ് പ്രോഗ്രാമിന് കീഴിൽ 4MS ചട്ടക്കൂട് കേന്ദ്രം നടപ്പിലാക്കുന്നു- വാട്ട് മാറ്റേഴ്‌സ്, മെഡിക്കേഷൻ, മെൻ്റേഷൻ, മൊബിലിറ്റി എന്നിവയാണവ.

1957-ൽ ആരംഭിച്ച റുമൈല ഹോസ്പിറ്റൽ എച്ച്എംസിയുടെ ഏറ്റവും ദീർഘ കാല പ്രവർത്തന പാരമ്പര്യമുള്ള ആശുപത്രിയാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button