Qatar
താരസംഗമത്തിൽ ‘റോഷാക്ക്’ ഫാൻ ഷോ ടിക്കറ്റുകൾ പ്രകാശനം ചെയ്തു

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ റോഷാകിന്റെ ഫാൻസ് ഷോ ടിക്കറ്റ് ഖത്തർ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ അംഗങ്ങളും മലയാളത്തിന്റെ പ്രിയഗായിക ചിത്ര, നായികമാരായ മഞ്ചുവാരിയർ, മാളവിക മേനോൻ, സംഗീത സംവിധായകൻ ഗോപിസുന്ദർ, യുവ താരങ്ങളായ റംസാൻ, ദിൽഷാ, പാരീസ് ലക്ഷ്മി, ബോണി മാത്യു എന്നിവരും ചേർന്ന് ഖത്തറിൽ പ്രകാശനം ചെയ്തു.
മമ്മൂട്ടി സിനിമകൾക്ക് എന്നും ആവേശമായ സ്വീകരണം നൽകുന്ന ഖത്തർ മലയാളികൾക്കായി ഖത്തർ മമ്മൂട്ടി ഫാൻസും ട്രൂത്ത് ഗ്ലോബൽ ഫിലിംസും റേഡിയോ മലയാളം 98.6 എഫ് എം ഉം സ്പെഷ്യൽ ഫാൻസ് ഷോ ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 7 നാണ് ചിത്രത്തിന്റെ ആഗോള വ്യാപക റിലീസ്.
റോഷാകിന്റെ സ്പെഷ്യൽ ഫാൻസ് ഷോ
ടിക്കറ്റിനായി ഇനി പറയുന്ന നമ്പറിൽ വിളിക്കാം…70004369, 66497783, 77471613