WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

സ്വകാര്യ കേന്ദ്രങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തിയവരുടെ ഫലങ്ങൾ ഇഹ്തിറാസിൽ നാളെ മുതൽ

ദോഹ: റാപ്പിഡ് ആന്റിജൻ ടെസ്റ്റ് വ്യാപകമാക്കിക്കൊണ്ടുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നയ ഭേദഗതിക്ക് ശേഷം, സ്വകാര്യ കേന്ദ്രങ്ങളിൽ റാപ്പിഡ് ടെസ്റ്റ് നടത്തിയവരുടെ ഫലങ്ങൾ, ജനുവരി 10, നാളെ മുതൽ ഇഹ്‌തെറാസ് ആപ്ലിക്കേഷനിൽ പ്രതിഫലിക്കും.

ജനുവരി 5-മുതൽ, പൊതു-സ്വകാര്യ കേന്ദ്രങ്ങളിൽ, ഖത്തറിൽ യാത്ര കഴിഞ്ഞു എത്തിയവർക്കും, 50 വയസ്സിന് താഴെയുള്ളവരിൽ കോവിഡ് ലക്ഷണങ്ങൾ/സമ്പർക്കം ഉള്ളവർക്കും, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കാൻ മന്ത്രാലയം അനുമതി നൽകിയിരുന്നു. റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയ ആളുകൾക്ക് വീണ്ടും പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.

ജനുവരി 5 മുതൽ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ഹെൽത്ത് സെന്ററുകളിൽ നടത്തിയ റാപ്പിഡ് ആന്റിജൻ ഫലങ്ങൾ, ടെസ്റ്റ് കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ വ്യക്തികൾക്ക് എസ്എംഎസ് വഴി അയയ്ക്കുകയും, പരിശോധന കഴിഞ്ഞ് നാല് മണിക്കൂറിനുള്ളിൽ ഇഹ്തിറാസ് ആപ്പിൽ ദൃശ്യമാവുകയും ചെയ്തു. എന്നാൽ സ്വകാര്യ കേന്ദ്രങ്ങളിൽ ചെയ്തവർക്ക് ഇഹ്തിറാസ് അപ്‌ഡേറ്റിന് നാളെ വരെ കാത്തിരിക്കണം.

50 വയസ്സിന് മുകളിലുള്ളവരിൽ, ലക്ഷണങ്ങൾ/സമ്പർക്കം ഉള്ളവർക്ക് പിസിആർ ചെയ്യണം. എന്നാൽ ലക്ഷണം ഇല്ലെങ്കിലോ, സമ്പർക്കത്തിൽ വന്ന രോഗികൾ 4 മാസത്തിനുള്ളിൽ രണ്ടാം ഡോസ്/ബൂസ്റ്റർ സ്വീകരിച്ചവരോ ആണെങ്കിൽ ഇവർക്കും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് മതി.

ഖത്തറിൽ നിന്ന് യാത്ര തിരിക്കുന്നവർക്കാണ് നിലവിൽ പിസിആർ നിർബന്ധമായുള്ളത്. പിസിആർ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുന്നതോടെ, ഇവർക്ക് ട്രാവൽ സർട്ടിഫിക്കറ്റുകൾ 24 മണിക്കൂർ മുതൽ ലഭ്യമാകുന്നുണ്ട്. 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button