ഖത്തറിന്റെ റിയൽ എസ്റ്റേറ്റ് വിപണിയിൽ റെസിഡൻഷ്യൽ മേഖല “ഏറ്റവും സ്ഥിരത”യുള്ളതായി തുടരുകയാണെന്ന് വ്യവസായ വൃത്തങ്ങൾ വിശദീകരിച്ചു. പലിശനിരക്കിലെ വർധനയും നിക്ഷേപകർക്കിടയിൽ പൊതുവെയുള്ള വിശ്വാസത്തകർച്ചയുടേയും പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം ഈ മേഖല നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു
ഖത്തർ ഗവൺമെന്റും സെൻട്രൽ ബാങ്കും പോളിസി രംഗത്ത് സജീവമായി ഇടപെടലുകൾ നടത്തിയതിനാൽ, കുറഞ്ഞ ഓപ്പർച്ചുനിറ്റി കോസ്റ്റിൽ വായ്പയെടുക്കൽ പ്രക്രിയ എളുപ്പമായിട്ടുണ്ടെന്ന് വാല്യൂസ്ട്രാറ്റ് ഖത്തറിലെ മൂല്യനിർണ്ണയ വിഭാഗം എംആർഐസിഎസ് അസോസിയേറ്റ് ഡയറക്ടർ ആന്റണി ഫെർണാണ്ടോ പറഞ്ഞു.
വർദ്ധിച്ചുവരുന്ന ഇടപാട് വോള്യങ്ങളോടെ വിപണി സജീവമാകുമെന്നും വരും വർഷങ്ങളിലും റെസിഡൻഷ്യൽ വ്യവസായം മികച്ച പ്രകടനം തുടരുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും മിഡിൽ ഈസ്റ്റിലെ പ്രമുഖ കൺസൾട്ടൻസി ഗ്രൂപ്പ് വ്യക്തമാക്കി.
അതേസമയം, മൂല്യനിർണ്ണയത്തിനുള്ള പ്രാഥമിക, മാർക്കറ്റ് ഡാറ്റ ശേഖരിക്കാൻ എടുക്കുന്ന സമയം ഉൾപ്പെടെ ഈ വ്യവസായത്തിലെ വിവിധ തടസ്സങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി -“ഖത്തരി റിയൽ എസ്റ്റേറ്റ് മാർക്കറ്റിന്റെ സുതാര്യത കുറവായതിനാൽ, പ്രത്യേകിച്ച് വാണിജ്യ, വ്യാവസായിക മേഖലകളിലെ ഡാറ്റ ശേഖരിക്കാൻ എടുക്കുന്ന സമയം പ്രശ്നമുണ്ടാക്കാം, ഫെർണാണ്ടോ പറഞ്ഞു.
മറുവശത്ത്, രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ പാർപ്പിട വ്യവസായം വലിയതോതിൽ സജീവമായ കാലമാണ്. ഈ മേഖലയുടെ അനുദിനം വളരുന്നതും വേഗതയേറിയതുമായ സ്വഭാവം കാരണം, തീരുമാനമെടുക്കുന്നവർ വേഗത്തിലും കൃത്യമായും പ്രവർത്തിക്കേണ്ട സാഹചര്യവുമുണ്ട്, അദ്ദേഹം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv