2025 ദോഹ മാരത്തണിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു; ഏളിബേഡ് ഓഫറുകൾ
2025 ജനുവരി 17-ന് നടക്കാനിരിക്കുന്ന ഉരീദു ദോഹ മാരത്തണിൻ്റെ 14-ാം പതിപ്പിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ ഇന്നലെ പ്രഖ്യാപിച്ചു. വേൾഡ് അത്‌ലറ്റിക്സ് ഗോൾഡ് ലേബൽ റോഡ് റേസ് എന്ന നിലയിൽ, അടുത്ത വർഷത്തെ ഖത്തറിലെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു.
15,000-ത്തിലധികം ഓട്ടക്കാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇവന്റ് കുടുംബങ്ങൾക്കും അത്ലറ്റുകൾക്കും ഒരുപോലെ ആവേശകരമായ പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു.
നാലോ അതിലധികമോ ഗ്രൂപ്പുകൾക്ക് 25% അധിക കിഴിവോടെ, വെറും QR85 മുതൽ ആരംഭിക്കുന്ന ഏളിബേഡ് ഓഫറുകൾ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആസ്വദിക്കാനാവും
2025-ലെ മാരത്തൺ ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് & കൺവെൻഷൻ ഹോട്ടലിൻ്റെ ഹോട്ടൽ പാർക്കിൽ ആരംഭിച്ച് അതേസ്ഥലത്ത് സമാപിക്കും. ദോഹയുടെ മനോഹരമായ കോർണിഷിലൂടെയുള്ള റൂട്ട്, ഓടുന്നവർക്കും കാണികൾക്കും മനോഹരവും രസകരവുമായ അനുഭവം ഉറപ്പാക്കും.
ഫുൾ മാരത്തൺ (42 കി.മീ), ഹാഫ് മാരത്തൺ (21 കി.മീ), 10 കി.മീ, 5 കി.മീ, രണ്ട് യൂത്ത് റേസ് (13-17 വയസ് പ്രായമുള്ളവർക്കുള്ള 5 കി.മീ ഓട്ടവും 13 വയസ്സിന് താഴെയുള്ളവർക്ക് 1 കി.മീ.).എന്നിവയുൾപ്പെടെ വിവിധ മത്സരങ്ങളിൽ നിന്ന് മത്സരാർത്ഥികൾക്ക് തിരഞ്ഞെടുക്കാം.
ഓരോ വിഭാഗത്തിലും പ്രവേശനം നേടുന്ന ഖത്തരികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും കൂടാതെ ഇവൻ്റിൽ നിന്നുള്ള വരുമാനത്തിൻ്റെ ഒരു ഭാഗം പ്രാദേശിക ചാരിറ്റികൾക്ക് സംഭാവന ചെയ്യുകയും ചെയ്യും.
ഭിന്നശേഷിയുള്ള മത്സരാർത്ഥികളെ 21 KM വരെയുള്ള എല്ലാ ദൂര വിഭാഗങ്ങളിലും മത്സരിക്കാൻ ക്ഷണിചിട്ടുണ്ട്. എല്ലാവർക്കും സ്വാഗതം ചെയ്യുന്നതും ഉൾക്കൊള്ളുന്നതുമായ അനുഭവം സൃഷ്ടിക്കുന്നതിന് പ്രത്യേക സമ്മാനങ്ങളും നൽകുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5