Qatar
ബുധനാഴ്ച വരെ മഴ; പ്രവചനവുമായി ക്യൂഎംഡി
ഇന്ന് വൈകുന്നേരം മുതൽ ജനുവരി 11 ബുധനാഴ്ച വരെ രാജ്യത്ത് മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യൂഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് പ്രവചിക്കുന്നു. മഴയുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകും.
ചൊവ്വാഴ്ച ഇടിയോടു കൂടിയ മഴ പെയ്യും. ചൊവ്വാഴ്ചത്തെ തെക്കൻ കാറ്റ് ബുധനാഴ്ച വടക്കുപടിഞ്ഞാറായി മാറും. ചില സമയങ്ങളിൽ ശക്തമായ പെട്ടെന്നുള്ള കാറ്റും സംഭവിക്കും.
കാറ്റിന്റെ പ്രവർത്തനത്തെ തുടർന്ന് താപനിലയിൽ പ്രകടമായ ഇടിവ് സംഭവിക്കും. പരമാവധി 17 ° C നും 21 ° C നും ഇടയിലും കുറഞ്ഞത് 11 ° C നും 16 ° C നും ഇടയിലേക്ക് താപനില കുറയും. കൂടാതെ തെക്കൻ, പുറം പ്രദേശങ്ങളിൽ താപനില അതിനെക്കാൾ താഴെയെത്തും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB