Qatar

ഖത്തറിൽ മൂടൽമഞ്ഞ് കനക്കും; ദൃശ്യപരത കുറയും – മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെട്ടു. ഇത് സംബന്ധിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പും (ക്യുഎംഡി) ഏറ്റവും പുതിയ അപ്‌ഡേറ്റിൽ മുന്നറിയിപ്പ് നൽകി.

മൂടൽമഞ്ഞ് ഇന്ന് രാത്രി മുതൽ ഫെബ്രുവരി 17 വ്യാഴാഴ്ച രാവിലെ വരെ രാത്രിയിലും അതിരാവിലെയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഈ ദിവസങ്ങളിൽ ചില സമയങ്ങളിൽ തിരശ്ചീന ദൃശ്യപരത 1 കിലോമീറ്ററിൽ താഴെയായോ, ചിലപ്പോൾ പൂജ്യമായോ കുറയും.

ഈ കാലാവസ്ഥയിൽ കൂടുതൽ ജാഗ്രത പാലിക്കാൻ എല്ലാ ഖത്തർ നിവാസികളോടും ക്യൂഎംഡി അഭ്യർത്ഥിച്ചു. പ്രത്യേകിച്ചും ഡ്രൈവർമാർ മുൻകരുതലുകൾ സ്വീകരിക്കണം.

(photo courtesy: The Peninsula)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button