ഖത്തറിൽ വീണ്ടും തണുപ്പ് വർധിക്കും, മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്
വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം വരും ദിവസങ്ങളിൽ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
പുതിയ കാലാവസ്ഥാ അപ്‌ഡേറ്റിൽ, കാലാവസ്ഥ തണുപ്പുള്ളതും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാത്രിയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ക്യുഎംഡി സൂചിപ്പിച്ചു.
“കാറ്റ് മിക്കവാറും വടക്കുപടിഞ്ഞാറ് നിന്ന് മിതമായ വേഗതയിൽ ആയിരിക്കും.” അവർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച്ച ഇടിമിന്നലുണ്ടാകുമെന്നും ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകുമെന്നും ക്യുഎംഡി അറിയിച്ചു. മഴ പെയ്യാനും സാധ്യതയുണ്ട്.
പകൽ സമയത്ത്, താപനില മിതമായതായിരിക്കും, ചില പ്രദേശങ്ങളിൽ നേരിയ പൊടിയുമുണ്ടാകാം. എന്നിരുന്നാലും, രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമെന്ന് ക്യുഎംഡി അഭിപ്രായപ്പെട്ടു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx