ഖത്തറിൽ ശനിയാഴ്‌ച മഴയ്ക്കു സാധ്യത, വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചിച്ച് ക്യുഎംഡി
ശനിയാഴ്‌ച രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. പ്രാദേശിക മേഘരൂപീകരണം 2024 ഓഗസ്റ്റ് 10, ശനിയാഴ്‌ച ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുണ്ടെന്നും ഉച്ചതിരിഞ്ഞ് തെക്കൻ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ക്യുഎംഡി പ്രഖ്യാപിച്ചു.
വാരാന്ത്യത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള പ്രവചനത്തിൽ ക്യുഎംഡി പറയുന്നത്, ഓഗസ്റ്റ് 9 വെള്ളിയാഴ്‌ച, ആദ്യം മൂടൽമഞ്ഞുള്ള കാലാവസ്ഥയായിരിക്കുമെന്നും, 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുണ്ടാകുമെന്നും ഹ്യുമിഡിറ്റി അനുഭവപ്പെടുമെന്നുമാണ്.
ശനിയാഴ്‌ച, (ഓഗസ്റ്റ് 10) കാലാവസ്ഥ ആദ്യം മൂടൽമഞ്ഞ് നിറഞ്ഞതായിരിക്കും. തെക്കൻ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഭാഗികമായി മേഘാവൃതമായിരിക്കും. താപനില 32 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും മോശം ദൃശ്യപരത പ്രതീക്ഷിക്കുന്നുവെന്നും ക്യുഎംഡി അറിയിച്ചു.