ഖത്തറിൽ വാരാന്ത്യത്തിൽ മഴ പ്രവചിച്ച് ക്യൂഎംഡി
വരുന്ന രണ്ട് ദിവസങ്ങളിൽ ഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ്, ഉയർന്ന കടൽ, മോശം ദൂരക്കാഴ്ച എന്നിവയും അനുഗമിക്കും.
മാർച്ച് 15, വെള്ളിയാഴ്ച കാലാവസ്ഥ മേഘാവൃതമായിരിക്കും. ചിതറിയ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റ് 8-18KT വടക്കുകിഴക്ക്-തെക്കുകിഴക്ക് ദിശയിൽ വീശും. ചിലപ്പോൾ 30KT വരെ എത്താം. അതേസമയം തിരമാലകൾ 1-3FT ആയിരിക്കും. ചിലപ്പോൾ 9FT വരെ ഉയരും.
മാർച്ച് 16 ശനിയാഴ്ച, രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്ന് വകുപ്പ് അറിയിച്ചു. കാറ്റ് വടക്കുകിഴക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ 5-15KT വരെ വീശിയടിക്കുകയും കടലിൽ മഴയോടൊപ്പം 22KT വരെ കാറ്റ് ഉയരുകയും ചെയ്യും. ഴ പെയ്താൽ തിരമാലകൾ 1-3 അടി മുതൽ 7 അടി വരെ ഉയരും.
ഔദ്യോഗിക സ്രോതസ്സുകളിലൂടെ മാത്രം കാലാവസ്ഥാ അപ്ഡേറ്റുകൾ പിന്തുടരാൻ വകുപ്പ് താമസക്കാരോടും പൗരന്മാരോടും അഭ്യർത്ഥിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5