ഖത്തറിൽ വീണ്ടും മഴ സാധ്യത പ്രവചിച്ച് ക്യൂഎംഡി
2024 ഏപ്രിൽ 30 ചൊവ്വാഴ്‌ച മുതൽ ഖത്തറിൻ്റെ ആകാശത്ത് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് രാജ്യത്ത് വീണ്ടും മഴയിലേക്ക് നയിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചനം. വാരാന്ത്യത്തിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
2024 മെയ് 1 ബുധനാഴ്ച മുതൽ വ്യാഴാഴ്ച ഉച്ചവരെ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായതും തീവ്രതയുള്ളതുമായ മഴ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഈ കാലാവസ്ഥയിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യവും വകുപ്പ് ആവർത്തിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5