ഖത്തർ മലയാളീസ് “ഫീഡ് എ ഫ്രണ്ട്” കോർഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു
ഖത്തർ മലയാളീസ് സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച “ഫീഡ് എ ഫ്രണ്ട്” ക്യാമ്പയിന്റെ ഭാഗമായി ദോഹയിൽ കോഡിനേറ്റഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ഖത്തറിൽ ജോലി ഇല്ലാതെയോ മറ്റേതെങ്കിലും പ്രതിസന്ധിയിലോ അകപ്പെട്ട് ഭക്ഷണത്തിന് പോലും കൈനീട്ടേണ്ട വിധം സാമ്പത്തികമായി തകർന്ന പ്രവാസികളെ കണ്ടെത്തി ഭക്ഷണവിതരണം ചെയ്യുന്ന പദ്ധതിയാണ് “ഫീഡ് എ ഫ്രണ്ട്”. പരിപാടിയിലേക്ക് ഖത്തറിലെ പ്രമുഖ റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ളവ സഹായവുമായി രംഗത്ത് വന്നിരുന്നു.
അൽ മൻസൂറ പാനൂർ റസ്റ്ററന്റ് ഹാളിൽ സംഘടിപ്പിച്ച മീറ്റിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സേവന സന്നദ്ധരായ വളണ്ടിയർമാർ പങ്കെടുത്തു. മുഹമ്മദ് അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽസലാം കൊമ്പൻ, ബിലാൽ കെടി എന്നിവർ പദ്ധതി വിവരങ്ങൾ വിശദമാക്കി.
ഇപ്പോഴത്തെ പ്രവർത്തന മേഖലയെ കൂടുതൽ മെച്ചപ്പെടുത്താനും മാനുഷികമായ മൂല്യങ്ങളെക്കുറിച്ചും സജീഷ് പാറടിയിൽ സംസാരിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഷിബിൽ കുര്യാക്കോസ് (സ്റ്റീവ്), ജയപ്രതിഭ ടീച്ചർ, ഹാഷിം തങ്ങൾ, നിസാം ഇരിവേരി, ബിജോ, അർജുൻ, മൊയ്തീൻ, ലിജോ ടൈറ്റസ്, അബൂസ്, ഫഹദ് മുഹമ്മദ്, ജസൽ ഇസ്മായിൽ, സഹീർ, അലിക്ക ഫാറൂഖ്, മുഹമ്മദ് ഫയാസ്, കബീർ, സജീഷ്, ഷെബി, അബൂസ്, നൗഫൽ, ഫസൽ, സലാം, ഹാരിസ് മൂസ്സ, നിതിൻ, ആഷിൽ യസീദ്, എന്നീ കോഡിനേറ്റർമാർ പങ്കെടുത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j