വിസ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രത്യേക പ്രമോഷൻ പ്രഖ്യാപിച്ച് QIIB
വിസ ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി 40,000 QIIB പോയിൻ്റുകൾ വരെ നേടാൻ അനുവദിക്കുന്ന ഒരു പ്രത്യേക പ്രൊമോഷണൽ കാമ്പെയ്ൻ ഖത്തർ ഇന്റർനാഷണൽ ഇസ്‌ലാമിക് ബാങ്ക് (QIIB) ആരംഭിച്ചു. ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോട്ടൽ താമസം, കാർ വാടകയ്‌ക്കെടുക്കൽ, യാത്രാ പാക്കേജുകൾ, ഖത്തർ എയർവേയ്‌സിൻ്റെ Avios, ഉരീദുവിൻ്റെ നോജൂം പ്രോഗ്രാമുകളിൽ നിന്നുള്ള പോയിൻ്റുകൾ തുടങ്ങിയ റിവാർഡുകൾക്കായി ഈ പോയിൻ്റുകൾ ഉപയോഗിക്കാം.
കാമ്പെയ്ൻ ഡിസംബർ 31 വരെ നീളുന്നു, പുതിയ വിസ ക്രെഡിറ്റ് കാർഡ് അപേക്ഷകൾക്കും (വജാഹ, ദേയാഫ, പ്ലാറ്റിനം) ഇത് ബാധകമാണ്. പോയിൻ്റുകൾക്കു യോഗ്യത നേടുന്നതിനോ ഇരട്ടിയാക്കാനോ മിനിമം ചിലാവാക്കേണ്ട തുകയുടെ ആവശ്യകതകൾ ഉൾപ്പെടെയുള്ള ചില നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് QIIB പോയിൻ്റുകളുടെ രൂപത്തിൽ “വെൽകം റിവാർഡുകൾ” ലഭിക്കും.
പുതിയ കാർഡ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ ഉപഭോക്താക്കൾ QR1,000 ചെലവഴിക്കുകയാണെങ്കിൽ, അവർക്ക് 20,000 QIIB പോയിൻ്റുകളുടെ സ്വാഗത ബോണസ് ലഭിക്കും. അവരുടെ കാർഡ് കാറ്റഗറിയെ അടിസ്ഥാനമാക്കിയുള്ള ചെലവ് നടത്തുകയാണെങ്കിൽ ബോണസ് 40,000 പോയിൻ്റ് വരെ ഉയരും.
“മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്നതിനായി QIIB പ്രതിജ്ഞാബദ്ധമാണ്. ഈ കാമ്പെയ്‌നിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ ചെലവുകൾ പ്രതിഫലമാക്കി മാറ്റാനുള്ള അവസരം ഞങ്ങൾ നൽകുന്നു. കാമ്പെയ്ൻ അവസാനിച്ചുകഴിഞ്ഞാൽ, യാത്രാ, ഒഴിവുസമയ ചെലവുകൾ സംബന്ധിച്ച പോയിൻ്റുകൾ ഉപഭോക്താക്കളുടെ QIIB പോയിൻ്റ് ബാലൻസിലേക്ക് ചേർക്കും.” QIIB മേധാവിയായ തലാൽ അൽ-ജയ്ദ പറഞ്ഞു.