ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി ആപ്പ് ഉപയോഗിച്ച് ഇ-ഗേറ്റ് എൻട്രി-എക്സിറ്റ് ഉപയോഗിക്കുന്നതെങ്ങനെ?

2024ൽ ലോഞ്ച് ചെയ്ത ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി (QDI) ആപ്പ് നമ്മളിൽ പലരും ഉപയോഗിക്കുന്നുണ്ടാവും. പൊതുജനങ്ങൾക്ക് തങ്ങളുടെ ഡോക്യുമെന്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും ഡിജിറ്റൽ പകർപ്പുകൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുക എന്നതാണ് ആപ്പിന്റെ പ്രധാന ലക്ഷ്യം.
ഈ ആപ്പ് ഒരു ഡിജിറ്റൽ വാലറ്റായും പ്രവർത്തിക്കുന്നു. ഉപയോക്താക്കളുടെ പാസ്പോർട്ട്, ഐഡി കാർഡ്, നാഷണൽ അഡ്രസ്, ഡ്രൈവിങ് ലൈസൻസ്, സ്ഥാപന രജിസ്ട്രേഷൻ കാർഡ്, ആയുധ ലൈസൻസ് കാർഡ് തുടങ്ങിയവയുടെ ഡിജിറ്റൽ ആക്സസും ആപ്പ് വഴി നൽകുന്നു.
പ്രധാന ഗുണങ്ങൾ:
ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്ന് രാജ്യത്തിന്റെ അതിർത്തിയിൽ ഉള്ള ഇ-ഗേറ്റുകളിലൂടെ എൻട്രി-എക്സിറ്റ് സംവിധാനം ലളിതമാക്കുന്നതാണ്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗേറ്റ് വഴി എൻട്രിയും എക്‌സിറ്റും എളുപ്പമാക്കുന്നു.
ഇ-ഗേറ്റ് ഉപയോഗിക്കുന്നതിനായുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ അറിയാം:
- QDI ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുക.
- യാത്രാ ഡോക്യുമെന്റ് കാർഡിനായി സ്ക്രീനിൽ സ്വൈപ് ചെയ്യുക.
- കാർഡിന്റെ മുകളിൽ കാണുന്ന ഐക്കണിൽ ടാപ്പ് ചെയ്ത് മുഖം തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കുക.
- ഫോണിനെ ഗേറ്റിലെ സ്കാനറിൽ സ്കാൻ ചെയ്ത് ഐഡന്റിഫിക്കേഷൻ പൂർത്തിയാക്കാം.
QDI ആപ്പിന്റെ മറ്റ് പ്രധാന സവിശേഷതകൾ:
- ബയോമെട്രിക് ഡാറ്റയിലൂടെ ആക്ടിവേഷൻ
- ഇലക്ട്രോണിക് സിഗ്നേച്ചർ: ഡോക്യുമെന്റുകളുടെ സാക്ഷ്യപ്പെടുത്തലിനും ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുടെ ആക്‌സസും ഉറപ്പാക്കാൻ.
- മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന വെബ്സൈറ്റ്: ഇവിടെ ഉപഭോക്താക്കൾക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
- ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ച് സുരക്ഷിത ഡാറ്റ കൈമാറ്റം
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp