ലൈസൻസില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ വിർച്വൽ ഇടപാട്; മൂന്നറിയിപ്പുമായി ക്യുസിബി
ലൈസൻസില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുമായും സേവന ദാതാക്കളുമായും ഇടപാടുകൾ നടത്തുന്നതിനെതിരെ ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) മുന്നറിയിപ്പ് നൽകി.
തങ്ങളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈസൻസില്ലാത്ത സാമ്പത്തിക കമ്പനികളോ സേവന ദാതാക്കളോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യങ്ങൾ നൽകുന്നുവെന്ന് ക്യുസിബി ചൂണ്ടിക്കാട്ടി.
ഖത്തർ സെൻട്രൽ ബാങ്ക് നിയമത്തിന്റെയും 2012-13 ലെ ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിന്റെയും വ്യവസ്ഥകൾക്കനുസൃതമായി രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങളും സേവനങ്ങളും ചെയ്യാൻ ലൈസൻസുകൾ അംഗീകരിക്കാൻ അധികാരമുള്ള സൂപ്പർവൈസറി അതോറിറ്റിയാണിതെന്നും, വിർച്വൽ കറൻസികളിലും ആസ്തികളിലും വിനിമയം, കൈമാറ്റം, വ്യാപാരം, ഇടപാടുകൾ എന്നിവ നൽകുന്നതിന് ഒരു ധനകാര്യ സ്ഥാപനത്തിനും ലൈസൻസ് നൽകിയിട്ടില്ലെന്നും ക്യുസിബി പറഞ്ഞു.
ഉപഭോക്താക്കളുടെ അവകാശങ്ങൾക്കും താൽപ്പര്യങ്ങൾക്കും ഹാനികരമാകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ധനസഹായത്തിനുമുള്ള അപകടസാധ്യതകളും ഇത്തരം ഇടപാടുകളിൽ ഉണ്ടാവമെന്നു ക്യൂസിബി മുന്നറിയിപ്പിൽ പറഞ്ഞു.
ഖത്തർ സെൻട്രൽ ബാങ്ക് ലൈസൻസില്ലാത്ത ഖത്തറിലെ ഏതെങ്കിലും സേവനദാതാക്കൾക്കും വെർച്വൽ ആസ്തികൾക്കും എതിരെ നിയമനടപടികൾ സ്വീകരിക്കുകയും ഈ ധനകാര്യ സ്ഥാപനങ്ങളുമായി ഇടപെടുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്യും.