Qatar
മാർച്ച് 2നു എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

2025 മാർച്ച് 2, ഞായറാഴ്ച്ച രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധിയാണെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.
ഖത്തറിലെ പൊതു അവധി ദിനങ്ങൾ സംബന്ധിച്ചുള്ള 2008ലെ 6ആം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2009ലെ മന്ത്രിമാരുടെ കൗൺസിൽ തീരുമാനം നമ്പർ 33 പ്രകാരമാണ് ഈ തീരുമാനമെന്ന് അവർ സോഷ്യൽ മീഡിയയിൽ പ്രസ്‌താവിച്ചു.
എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2025 മാർച്ച് 3 തിങ്കളാഴ്‌ച പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുമെന്നും അത് കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx