Qatar

പിൻവലിച്ചത് 182 മില്യൺ റിയാലിലധികം, ഈദിയ എടിഎമ്മുകൾ നിർത്തിവെച്ചതായി ഖത്തർ സെൻട്രൽ ബാങ്ക്

ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു.

ഖത്തറിലുടനീളം 10 വ്യത്യസ്‌ത സ്ഥലങ്ങളിലായി സ്ഥാപിച്ച ഈ എടിഎമ്മുകളിൽ നിന്ന് ആളുകൾ ആകെ 182 മില്യൺ റിയാലിലധികം പിൻവലിച്ചതായി ക്യുസിബി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത പ്രസ്താവനയിൽ പറഞ്ഞു.

ഈദ് ആഘോഷ വേളയിൽ എടിഎമ്മുകളിൽ ഉപയോക്താക്കളുടെ എണ്ണം റെക്കോർഡിലെത്തിയതായും ക്യുസിബി പരാമർശിച്ചു.

ഈദിയ എടിഎമ്മുകൾ 5, 10, 50, 100 നോട്ടുകളായി പണം പിൻവലിക്കാൻ ആളുകളെ അനുവദിച്ച് പരമ്പരാഗത ഈദി സമ്പ്രദായം – കുട്ടികൾക്ക് പണമോ സമ്മാനങ്ങളോ നൽകുന്നത് – പൊതുജനങ്ങൾക്ക് എളുപ്പമാക്കി. ഖത്തറി സംസ്കാരത്തെയും പൈതൃകത്തെയും പിന്തുണയ്ക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button