Qatar
പുതിയ ഒരു റിയാൽ നോട്ടിൽ നിരവധി മാറ്റങ്ങളുണ്ടാകും; പ്രഖ്യാപനവുമായി ഖത്തർ സെൻട്രൽ ബാങ്ക്

രാജ്യത്തെ അഞ്ചാമത്തെ സീരീസ് ബാങ്ക് നോട്ടുകളുടെ ഭാഗമായുള്ള ഒരു റിയാൽ നോട്ടിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്.
പുതിയ പതിപ്പിൽ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം, അറബിക് നമ്പറുകൾ, പുറത്തിറക്കിയ തീയതി എന്നിവയിൽ അപ്ഡേറ്റുകൾ ഉണ്ടായിരിക്കും.
രാജ്യത്തെ നിലവിലെ നിയമങ്ങൾക്ക് അനുസൃതമായാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് ക്യുസിബി പറഞ്ഞു.
പഴയ ഒരു റിയാൽ നോട്ടുകൾ ഇനിയും ഉപയോഗിക്കാൻ കഴിയുമെന്നും ഭാവിയിൽ മറ്റ് കറൻസി നോട്ടുകളിലും സമാനമായ മാറ്റങ്ങൾ വരുത്തുമെന്നും അവർ സ്ഥിരീകരിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon