കിർഗിസ്ഥാനെതിരായ ഖത്തറിൻ്റെ ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) അറിയിച്ചു. ഒക്ടോബർ 10 ന് (വ്യാഴം) അൽ തുമാമ ലോകകപ്പ് സ്റ്റേഡിയത്തിലാണ് മത്സരം, രാത്രി 7:00 നാണ് കിക്ക് ഓഫ്.
ടിക്കറ്റുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, കാറ്റഗറി 1: QR30, കാറ്റഗറി 2: QAR 10. ആരാധകർക്ക് ഔദ്യോഗിക QFA ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകൾ വാങ്ങാം: http://tickets.qfa.qa
ഭിന്നശേഷിക്കാരായ ആരാധകർക്ക് വേണ്ടിയും ക്യുഎഫ്എ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവർക്ക് പ്രത്യേകമായി അനുവദിച്ച ടിക്കറ്റുകൾ accessibility@qfa.qa എന്ന ഇമെയിൽ വിലാസത്തിൽ അഭ്യർത്ഥിക്കാം.
മത്സരം വൻ ജനക്കൂട്ടത്തെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആരാധകരോട് ക്യുഎഫ്എ നിർദ്ദേശിച്ചിട്ടുണ്ട്. കാലതാമസമോ തിരക്കോ ഒഴിവാക്കാൻ ആരാധകർ അവരുടെ യാത്രയും മുൻകൂട്ടി ആസൂത്രണം ചെയ്യണം.
കഴിഞ്ഞ മാസം യുഎഇയോടുള്ള തോൽവിക്കും ഉത്തരകൊറിയയ്‌ക്കെതിരായ സമനിലയ്ക്കും ശേഷം ഖത്തറിൻ്റെ മൂന്നാമത്തെ ലോകകപ്പ് യോഗ്യതാ മത്സരമാണ് കിർഗിസ്ഥാനെതിരേത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp