Qatar
ഖത്തറിലേക്കുള്ള യാത്രക്കാരിൽ ഗണ്യമായ വർധന രേഖപ്പെടുത്തി
2024 ഏപ്രിലിൽ മൊത്തം ഇൻബൗണ്ട് സന്ദർശകരുടെ എണ്ണം ഏകദേശം 3,82,000 ലെത്തി. ഇത് 2023 ഏപ്രിലിനെ അപേക്ഷിച്ച് 17.9% വാർഷിക വർദ്ധനവും മാർച്ച് 2024 നെ അപേക്ഷിച്ച് 16.3% പ്രതിമാസ വർദ്ധനവുമാണ്.
ഏറ്റവും കൂടുതൽ സന്ദർശകർ ഗൾഫ് സഹകരണ കൗൺസിലിൽ (ജിസിസി) നിന്നാണ്, 42%. ദേശീയ ആസൂത്രണ കൗൺസിൽ പുറത്തിറക്കിയ പുതിയ ലക്കം “ഖത്തർ; പ്രതിമാസ സ്ഥിതിവിവരക്കണക്ക്” ബുള്ളറ്റിൻ അനുസരിച്ച്, മൊത്തം സന്ദർശകരുടെ 55% വും എയർ മാർഗം വഴി ഖത്തറിലെത്തുന്നവരാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5