WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
IndiaQatar

ഇന്ത്യക്ക് കുറഞ്ഞ വിലയിൽ എൽഎൻജി നൽകാനൊരുങ്ങി ഖത്തർ

നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളോടെ, ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്ന് വ്യാപാര വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും വ്യവസ്ഥകളിൽ സമ്മതിച്ചിട്ടുണ്ട്. ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ കരാർ ഒപ്പിടാൻ കഴിയുമെന്ന് ഒരു റിപ്പോർട്ട് വ്യക്തമാക്കി. ഡെസ്റ്റിനേഷൻ-ഫ്ലെക്സിബിൾ കാർഗോകളും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്യുന്ന കരാർ കുറഞ്ഞത് 2050 വരെ പ്രവർത്തിക്കും. 

ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.5 ദശലക്ഷം മെട്രിക് ടൺ (tpy) എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള കരാറുകൾ 2028-ലാണ് അവസാനിക്കിനിരിക്കുന്നത്. 

കൂടാതെ രാജ്യത്തിന്റെ ഊർജ്ജ മിശ്രിതത്തിൽ പ്രകൃതി വാതകത്തിന്റെ പങ്ക് ഉയർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം നിറവേറ്റുന്നതിൽ പുതിയ കരാർ പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുള്ള 6.3% ൽ നിന്ന് 2030 ആകുമ്പോഴേക്കും 15% ത്തിലേക്ക് പ്രകൃതി വാതക പങ്ക് ഉയരും.

അതേസമയം, റിപ്പോർട്ടുകളോട് ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

77 ദശലക്ഷത്തിൽ നിന്ന് 2027 ഓടെ 126 ദശലക്ഷം ടിപിയായി എൽഎൻജി ദ്രവീകരണ ശേഷി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഖത്തർ, യുഎസിൽ നിന്നുള്ള നിന്നുള്ള മത്സരം നേരിടുന്നതിനാൽ, ഏഷ്യയിലും യൂറോപ്പിലും വലിയ മാർക്കറ്റ് നേടാൻ ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം യൂറോപ്യൻ കമ്പനികളായ ഷെൽ, ടോട്ടൽ എനർജീസ്, ഇഎൻഐ എന്നിവയുമായി ഖത്തർ ദീർഘകാല കരാറുകളിൽ ഒപ്പുവച്ചിരുന്നതിന്റെ തുടർച്ചയാകും പുതിയ നീക്കവും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button