WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
QatarTechnology

അത്യാധുനിക ‘ഡ്രൈവർ ഇല്ലാ-മിനിബസ്’ നിരത്തിലിറക്കി ഖത്തർ

ഡ്രൈവർ ആവശ്യമില്ലാത്ത ‘ലെവൽ 4’ ഫുള്ളി ഓട്ടണോമസ്‌ മിനിബസ്സിന്റെ ടെസ്റ്റ് ഓപ്പറേഷൻ ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈത്തി ഞായറാഴ്ച കണ്ടു വിലയിരുത്തി. മോവസലാത്തും ചൈനീസ് ഇ ബസ് നിർമാതാക്കളായ യുടോങ്ങും ചേർന്നാണ് ടെസ്റ്റ് ഓപ്പറേഷൻ സംഘടിപ്പിച്ചത്. 

ഗതാഗത സേവനവിഭാഗമായ ‘കർവ’യുടെ നവംബർ 30 ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പിനായുള്ള ഒരുക്കങ്ങളും മന്ത്രി വിലയിരുത്തി.

ഒരു മാസം നീണ്ടുനിൽക്കുന്ന പരീക്ഷണ ഓട്ടം  ഇത്തരം ബസ്സുകൾ ഖത്തർ കാലാവസ്ഥയ്ക്ക് അനുയോജ്യമാകുമോ എന്നു പഠിക്കാൻ കൂടിയാണ്. പരീക്ഷണം വിജയകരമാവുകയാണെങ്കിൽ, ഡ്രൈവർ ഇല്ലാ ബസ്സുകൾ നിരത്തിലിറക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നാകും ഖത്തർ.

ഡ്രൈവർ രഹിത ഇലക്ട്രിക് ബസ്സുകളിലെ ഏറ്റവും ആധുനിക വിഭാഗമാണ് ലെവൽ 4. ഡ്രൈവർ ഇല്ലാതെ പൂർണമായും പ്രവർത്തിക്കുന്ന ഈ മിനിബസ്സുകളിൽ ബാക്കപ്പ് അടിയന്തര സേവനത്തിന് മാത്രമായി ഒരു ഡ്രൈവറെ നിയമിക്കും.

വിവിധ റഡാറുകൾ, ലിഡാറുകൾ, അത്യന്താധുനിക ക്യാമറകൾ മുതലായവ ഉപയോഗിച്ച് 250 മീറ്റർ വരെയുള്ള ചുറ്റുപാടുകളെ തിരിച്ചറിഞ്ഞു തികച്ചും ഓട്ടോണോമസ്‌ ആയാണ് ബസ് പ്രവർത്തിക്കുന്നത്.

ഒരു മിനിബസ്സിന് 8 യാത്രക്കാരെ വഹിക്കാനാവും. 40 കിമി/ഹവർ ആണ് വേഗത. ഒന്നരമണിക്കൂർ ആണ് ഫുൾ ചാർജ്ജ് ആവാൻ ആവശ്യമായ സമയം. ഫുൾ ബാറ്ററിയിൽ 100 കിമി വരെ വാഹനം ഓടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button