ഖത്തറിന്റെ ആദ്യ തെരഞ്ഞെടുപ്പ്, 28 വനിതകൾ ഉൾപ്പെടെ 284 പേർ മത്സരത്തിന്; പ്രചാരണം തുടങ്ങി
ഒക്ടോബർ 2 ന് നടക്കുന്ന പ്രഥമ ഖത്തർ ഷൂറ കൗണ്സിൽ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം ഇന്നലെയോടെ പൂർത്തിയായി. 30 മണ്ഡലങ്ങളിലേക്കായി 28 സ്ത്രീകൾ ഉൾപ്പെടെ 284 പേരാണ് മത്സര രംഗത്തുള്ളത്. 20 ആം നമ്പർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ സ്ഥാനാർത്ഥികൾ ആകുന്നത്. 3 സ്ത്രീകൾ ഉൾപ്പെടെ 21 പേർ. മണ്ഡലം നമ്പർ 20 ൽ 5 സ്ത്രീകൾ അടക്കം 20 പേർ സ്ഥാനാർത്ഥികളായുണ്ട്. അഞ്ചാം നമ്പർ മണ്ഡലത്തിൽ ഒറ്റ സ്ഥാനാർത്ഥി മാത്രമാണുള്ളത് എന്നതിനാൽ ഇലക്ഷന് മുൻപേ ജയം കരസ്ഥമാക്കിയ ഏക സ്ഥാനാർത്ഥിയും ഇദ്ദേഹമായി.
ഫൈനൽ ലിസ്റ്റ് പൂർണമായതോടെ, സ്ഥാനാർത്ഥികൾ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലാണ് പ്രചാരണം സജീവമാകുന്നത്. സ്ഥാനാർത്ഥികൾ അവരുടെ അക്കൗണ്ടുകളിൽ വീഡിയോകളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വ്യക്തിഗത നേട്ടങ്ങളും ഒക്കെ പ്രസിദ്ധീകരിക്കുന്നുണ്ട്. വെർച്വൽ ലോകത്തിന് പുറത്തും നിയന്ത്രണങ്ങളോടെ ഇലക്ഷൻ ക്യാമ്പയിൻ സജീവമാണ്.