Qatar

ആഗോള ഭരണ സൂചികയിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ ഒന്നാം സ്ഥാനത്തെത്തി ഖത്തർ

ലോകബാങ്കിൻ്റെ കണക്കനുസരിച്ച് 2024-ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ ഖത്തർ മികച്ച റാങ്കിംഗിൽ എത്തി. രാഷ്ട്രീയ സ്ഥിരതയിലും (84.36%), നിയമവാഴ്ച്ചയിലും (80.19%) ഖത്തർ മിഡിൽ ഈസ്റ്റ് മേഖലയിൽ ഒന്നാം സ്ഥാനത്തെത്തിയതായി ദേശീയ ആസൂത്രണ കൗൺസിൽ (എൻപിസി) അവരുടെ എക്‌സ് അക്കൗണ്ടിൽ പ്രഖ്യാപിച്ചു. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഭരണം ശക്തിപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളാണ് ഈ പുരോഗതിക്ക് കാരണം.

ലോകബാങ്കിൻ്റെ 2023-ലെ കണക്കുകൾ കാണിക്കുന്നത് ഖത്തർ നിയന്ത്രണ നിലവാരത്തിൽ (81.13%), ഗവൺമെന്റിന്റെ ഫലപ്രാപ്‌തിയിൽ (85.85%) എന്നീ കണക്കുകൾ കൈവരിച്ചുവെന്നാണ്. എന്നാൽ പങ്കാളിത്തത്തിലും ഉത്തരവാദിത്തത്തിലും (22.55%) രാജ്യം പിന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മികച്ച ഭരണം നടപ്പിലാക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഈ റാങ്കിംഗുകൾ പ്രതിഫലിപ്പിക്കുന്നത്.

2024ലെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ഇൻഡക്‌സിലും (ഇജിഡിഐ) ഖത്തർ വലിയ കുതിച്ചുചാട്ടം നടത്തി, ആഗോളതലത്തിൽ 78-ൽ നിന്ന് 53-ാം സ്ഥാനത്തേക്കാണ് രാജ്യം ഉയർന്നത്. പുരോഗതിയുടെ കാര്യത്തിൽ രാജ്യം അഞ്ചാം സ്ഥാനത്തെത്തി. ടെലികമ്മ്യൂണിക്കേഷൻസ് ഇൻഫ്രാസ്ട്രക്ച്ചർ ഇൻഡക്‌സിലും (TII) കാര്യമായ മെച്ചപ്പെടുത്തലുകൾ വന്നിട്ടുണ്ട്. ആഗോളതലത്തിൽ 37 സ്ഥാനങ്ങൾ ഉയർന്ന് അഞ്ചാം സ്ഥാനത്തെത്തി. അതുപോലെ, ഓൺലൈൻ സർവീസ് ഇൻഡക്‌സിൽ (ഒഎസ്ഐ) ഖത്തർ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 58ആം സ്ഥാനത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button