
ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ 5 പോയിന്റുമായി ഇന്ത്യൻ സെൻസേഷൻ വൈശാലി രമേഷ്ബാബു ടൈറ്റിൽ ജേതാവായി. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഗ്രിഗറി കൈദനോവിനെതിരെ അവസാന മത്സരത്തിൽ തോറ്റെങ്കിലും വൈശാലി ഉറപ്പിക്കുകയായിരുന്നു. കളി അവസാനിച്ചതിന് ശേഷം, അമ്മ നാഗലക്ഷ്മിയുടെ സാന്നിധ്യത്തിൽ, അവസാന ഗ്രാൻഡ്മാസ്റ്റർ നോർമൽ നേടിയ വൈശാലിയെ കൈദനോവ് അഭിനന്ദിച്ചു.
ഇന്ത്യയുടെ സ്റ്റാർ പ്ലെയർ രമേഷ്ബാബു പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി. ഇന്ത്യയുടെ കോനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ വനിതാ ഗ്രാൻഡ്മാസ്റ്ററാകാൻ 32.3 എലോ പോയിന്റുകൾ മാത്രം അകലെയാണ് നിലവിൽ വൈശാലി.
അതേസമയം, പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങൾക്ക് പ്രതീക്ഷ കാക്കാനായില്ല. ഉസ്‌ബെക്ക് ഗ്രാൻഡ്മാസ്റ്റർ നോദിർബെക് യാകുബ്ബോവ് ടൈറ്റിൽ ജേതാവായി. ഒമ്പതാം റൗണ്ട് അവസാനിച്ചപ്പോൾ 7 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്തെത്തിയ സ്വദേശീയനായ നോദിർബെക് അബ്ദുസ്‌തോറോവിനെ പുറത്താക്കിയ ടൈ-ബ്രേക്കിന് ശേഷമാണ് യാകുബോവിന്റെ വിജയം.

ലുസൈൽ മൾട്ടിപർപ്പസ് ഹാളിൽ ടൂർണമെന്റിലുടനീളം ശ്രദ്ധേയമായ കഴിവുകൾ പ്രകടിപ്പിച്ച ഇന്ത്യൻ എതിരാളി മുരളി കാർത്തികേയനെ യാക്കൂബോവ് പരാജയപ്പെടുത്തിയതോടെയാണ് ടൈ ബ്രേക്കർ നിശ്ചയിച്ചത്. മറുവശത്ത്, റണ്ണറപ്പായ 19 കാരനായ അഞ്ചാം സീഡ് അബ്ദുസ്തറോവ്, ഇന്ത്യയുടെ ഓവർനൈറ്റ് ലീഡർ അർജുൻ എറിഗെയ്‌സിയെയും മറികടന്ന് തന്റെ പോയിന്റ് നേട്ടം യാക്കൂബ്ബോവിന് തുല്യമാക്കുകയായിരുന്നു.
ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് 2023 ന് ഇന്നലെ തിരശ്ശീല വീഴുമ്പോൾ ഒമ്പത് ദിവസത്തെ കടുത്ത മത്സരത്തിനൊടുവിൽ ലോകത്തിലെ ഏറ്റവും മികച്ച ചില താരങ്ങളുടെ പ്രകടനത്തിന് വേദി സാക്ഷിയായി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv