ആഗോളതലത്തിൽ ഏറ്റവും മികച്ച 5G റോമിംഗ് സ്‌പീഡ് നൽകുന്ന രാജ്യങ്ങളിൽ ഖത്തർ മുൻനിരയിൽ

5G റോമിങ് വേഗതയുടെ കാര്യത്തിൽ സന്ദർശകർക്ക് മികച്ച ഡിജിറ്റൽ അനുഭവം പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്ന് ഖത്തർ. കണക്റ്റിവിറ്റി സ്ഥിതിവിവരക്കണക്കുകളിൽ ആഗോള നേതാവായ Ookla നടത്തിയ സമീപകാല പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ യാത്രക്കാർക്ക് മികച്ച 5G സ്‌പീഡ് വാഗ്ദാനം ചെയ്യുന്നുവെന്ന് ‘സ്പീഡ്ടെസ്റ്റ് ഇൻ്റലിജൻസ്’ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനം കണ്ടെത്തി, ഇത് യാത്രക്കാർക്ക് കണക്റ്റിവിറ്റി നിലനിർത്താനും മാപ്പുകൾ ഉപയോഗിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനും റസ്റ്റോറൻ്റ് റിവ്യൂസ് പരിശോധിക്കാനും സഹായിക്കുന്നു.
മികച്ച യാത്രാനുഭവത്തിന് മൊബൈൽ കണക്റ്റിവിറ്റി എത്രത്തോളം പ്രധാനമാണെന്ന് ഓക്‌ലയിലെ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ലീഡ് ഇൻഡസ്ട്രി അനലിസ്റ്റ് കരിം യെയ്‌സി എടുത്തു പറഞ്ഞു. റോമിംഗിൽ വേഗതയേറിയ ഇൻ്റർനെറ്റ്, സുഗമമായ വീഡിയോ സ്ട്രീമിംഗ്, ലാഗ് ഫ്രീ വീഡിയോ കോളുകൾ എന്നിവ ആസ്വദിക്കാൻ സന്ദർശകരെ 5G സാങ്കേതികവിദ്യ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തർ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലെത്തിയ സന്ദർശകർ മികച്ച ശരാശരി 5G ഡൗൺലോഡ് വേഗത ആസ്വദിച്ചതായി പഠനം വ്യക്തമാക്കുന്നു, ഖത്തർ 381.05 Mbps-ഉം യുഎഇ 374.60 Mbps-ഉം കുവൈത്ത് 240.37 Mbps-ഉം ആണ്. ഓസ്ട്രിയ, സൗദി അറേബ്യ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ റോമിംഗിൽ 5G ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്, അതേസമയം പാകിസ്ഥാൻ, ഇന്ത്യ, ഈജിപ്‌ത് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇക്കാര്യത്തിൽ കുറവാണ്.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) ഒരു പ്രധാന ടൂറിസം, ബിസിനസ്സ് ഡെസ്റ്റിനേഷൻ ആയി വളരുന്നതിനാൽ, വേഗതയേറിയതും വിശ്വസനീയവുമായ ഇൻ്റർനെറ്റിൻ്റെ ആവശ്യകതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. GCC-യിലെ ട്രാവൽ ആൻഡ് ടൂറിസം വിപണി 2025-ൽ 8.32 ബില്യൺ ഡോളറിൽ നിന്ന് 2029-ൽ 9.57 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ അടിസ്ഥാന സൗകര്യങ്ങളും എളുപ്പമുള്ള വിസ പ്രക്രിയകളും ഈ വളർച്ചയെ പിന്തുണയ്ക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx