WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ദേശീയ ദിന പരിപാടികൾ ഡിസംബർ 10 മുതൽ; വേദി ദർബ് അൽ സായി

ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഡിസംബർ 10 ന് ആഘോഷങ്ങൾ ആരംഭിക്കും. ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സായിയിലാണ് പരിപാടികൾ നടക്കുകയെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയാണ് വേദി തുറന്നിരിക്കുക. 150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്ഥിരം വേദിയാണ് ദർബ് അൽ സായി. എല്ലാ വർഷവും ഖത്തർ ദേശീയ ദിനത്തിൽ സന്ദർശകർക്കായി ധാരാളം പരിപാടികൾ ഇവിടെ സംഘടിപ്പിക്കാറുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button