Qatar
പ്രോ-കാർഡ് തിളക്കവുമായി ഖത്തർ പ്രവാസി
ഡൽഹിയിലെ ബുരാരിയിൽ വെച്ച് നടന്ന Grand Pox Body Building ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പ്രോ-കാർഡ് വിന്നർ ആയി ഖത്തർ പ്രവാസി നൗഫൽ ഫൈസൽ. ജനുവരി 18 ന് നടന്ന 300ൽ പരം അതിലേറ്റുകൾ പങ്കെടുത്ത
ചാമ്പ്യൻ ഷിപ്പിലാണ് നൗഫൽ ചാമ്പ്യൻ ആയത്. കൂടാതെ classic body building വിഭാഗത്തിലും നൗഫൽ വെയ്റ്റ് കാറ്റഗറി ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. ഖത്തറിൽ സ്വന്തമായി ജിം നടത്തുകയാണ് ഈ തിരുവനന്തപുരത്തുകാരൻ.
കൃഷ്ണപ്രസാദ്, ഫെലിക്സ് ജോയൽ എന്നിവരുടെ കീഴിലാണ് നൗഫൽ മത്സരത്തിനുള്ള ട്രെയിനിങ് ചെയ്തിരുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp