
എല്ലാ പൗരന്മാരും താമസക്കാരും സന്ദർശകരും ആരോഗ്യ കേന്ദ്രങ്ങൾക്കകത്തായിരിക്കുമ്പോൾ മാസ്ക് ധരിക്കണം എന്ന നിബന്ധന ഒഴികെ, ഖത്തറിൽ കോവിഡ്-19 ഉമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കി.
പുതിയ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
കൊവിഡ്-19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് കാബിനറ്റ് പരിശോധിക്കുകയും, 10/26/2022 ന് നടന്ന 2022 ലെ 37 ലെ റെഗുലർ മീറ്റിംഗിൽ പുറപ്പെടുവിച്ച തീരുമാനം ഭേദഗതി ചെയ്യാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ