ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമങ്ങൾ കർശനമാക്കാൻ ഏറ്റവും പുതിയ ശൂറ കൗണ്സിൽ യോഗത്തിൽ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. ഇത് പ്രകാരം, ഗാർഹിക ജോലിക്കാർ രാജ്യം വിടാനോ അവധി എടുക്കാനോ ഉദ്ദേശിക്കുന്നു എങ്കിൽ 5 ദിവസം മുമ്പെങ്കിലും ഇക്കാര്യം തൊഴിലുടമയ്ക്ക് മെട്രാഷ്2 യിൽ അപേക്ഷയായി സമർപ്പിക്കണം. അപേക്ഷ നിരസിക്കപ്പെട്ടാൽ മേലധികാരികളിലേക്ക് അപ്പീൽ പോകാൻ അവസരമുണ്ടാകും.
ഗാർഹിക തൊഴിലാളികൾ അനധികൃതമായി രക്ഷപ്പെടുന്ന സംഭവങ്ങളിലും ഇനി കുരുക്ക് മുറുകും. ഇങ്ങനെ രക്ഷപ്പെടുന്നവർ മറ്റൊരു സ്പോണ്സറുടെ കീഴിൽ ജോയിൻ ചെയ്യാതിരിക്കാൻ സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടാകാൻ കരട് നിർദ്ദേശം കല്പിച്ചു.
രക്ഷപ്പെടുന്നവരുടെ ഉത്തരവാദിത്തം റിക്രൂട്ടിംഗ് കമ്പനികൾക്കാണ്. പിടിക്കപ്പെട്ടാൽ ഇവരുടെ ചെലവുകൾ സ്വയമോ അല്ലെങ്കിൽ ഇവർക്ക് സംരക്ഷണം നൽകുന്ന കമ്പനികളോ വ്യക്തികളോ വഹിക്കേണ്ടി വരുമെന്നും നിർദ്ദേശത്തിൽ പറയുന്നു. കൂടാതെ ഇക്കൂട്ടർക്കുള്ള പിഴ വര്ദ്ധിപ്പിക്കാനും തീരുമാനം ഉണ്ടാകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5