Qatar
ഖത്തറിൽ ഞായറാഴ്ച്ച വരെ ഹ്യുമിഡിറ്റി ഉയർന്നു നിൽക്കും
വാരാന്ത്യത്തിൽ ഖത്തറിൽ ഹ്യുമിഡിറ്റി ഉയർന്നു നിൽക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വ്യാഴം രാത്രി തുടങ്ങിയ ഹ്യുമിഡിറ്റി വർധനവ് ഞായർ വരെ തുടരും. പകൽ സമയം ചൂടും രാത്രി ഹ്യുമിഡിറ്റിയും കൂടും. ഈ ദിവസങ്ങളില്‍ കൂടിയ ചൂട് 41 ഡിഗ്രിയും കുറഞ്ഞ ചൂട് 29 ഡിഗ്രിയും ആയേക്കും.
പുലർവേളകളിലും രാത്രി വൈകിയും ഇളം മഞ്ഞ് രൂപപ്പെടുന്നത് കാഴ്ച്ചാ തടസത്തിന് കാരണമായേക്കാം. ഇത് തിരശ്ചീന ദൃശ്യപരത 3 കിലോമീറ്ററിലും താഴെയായി കുറക്കും. പകൽ സമയങ്ങളിൽ വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെയുള്ള കാറ്റുകൾ ശക്തമാകും. ഒപ്പം ഓഫ്‌ഷോറിൽ 8 അടി വരെ കടൽ നിരപ്പ് ഉയരാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.